പ്രശസ്ത ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഗാസ്ട്രോനോട്ടാണ് ലോകത്തിലെ ആദ്യത്തെ എ ഐ ഷെഫ് നടത്തുന്ന റസ്റേറാറന്‍റായ വുഹുവിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചത്. ഭക്ഷണത്തിനുള്ള ചേരുവകള്‍ നിര്‍ദേശിക്കാനും, പാചകക്കുറിപ്പുകള്‍ തയ്യാറാക്കാനും, അടുക്കള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും, മെനു ക്രമീകരിക്കാനും ഐമാന് കഴിയും.
ഷെഫുമാരെ ഒഴിവാക്കാനല്ല. അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അവരെ സഹായിക്കാനുമാണ് ഐമാനെ നിയോഗിക്കുന്നത് എന്ന് എഐ ഷെഫിനെ വികസിപ്പിച്ചെടുത്ത ഡങഅക ടീം വ്യക്തമാക്കി. ഒരു പാചക സഹ~പൈലറ്റിന്‍റെ ധര്‍മ്മമായിരിക്കും എഐ ഷെഫ് നിറവേറ്റുന്നത് എന്നും സംഘം വിശദീകരിക്കുന്നു.
വുഹുവിന്‍റെ മെനുവില്‍ ജാപ്പനീസ്, മെക്സിക്കന്‍, പെറുവിയന്‍ രുചികളിലുള്ള ഭക്ഷണമാണ് ഉണ്ടാകുക. ഇവയുടെ സ്വാദിഷ്ടമായ സങ്കലനം സാധ്യമാക്കാന്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഷെഫിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പാചക കാര്യങ്ങളില്‍ മാത്രമല്ല മറ്റ് കാര്യങ്ങളിലും 'എക്സ്ട്രാ ഡീസന്‍റാ'ണ് ഐമാന്‍.
കര്‍ശനമായ ധാര്‍മ്മിക പ്രോട്ടോക്കോളുകള്‍ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്‍റെ പെരുമാറ്റം. എല്ലാ പാചകക്കുറിപ്പുകളും തത്സമയ ഫീഡ്ബാക്ക് ലൂപ്പുകള്‍ ഉപയോഗിച്ച് പരീക്ഷിക്കുകയും അവയുടെ സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയും ചെയ്യും. എഐ ഷെഫിന്‍റെ കൈപ്പുണ്യം ആസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി വുഹു റസ്റേറാറന്‍റ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

Comments: